Short Vartha - Malayalam News

മെയ് 31നകം ആധാറും പാനും ബന്ധിപ്പിക്കണം; മുന്നറിയിപ്പുമായി കേന്ദ്ര ആദായ നികുതി വകുപ്പ്

ഉയര്‍ന്ന നിരക്കില്‍ നികുതി കണക്കാക്കുന്നത് ഒഴിവാക്കാന്‍ പാനും ആധാറും തമ്മില്‍ മെയ് 31നകം ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് അറിയിച്ചു. അല്ലെങ്കില്‍ ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതിയായി കണക്കാക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് (SFT) മെയ് 31നകം ഫയല്‍ ചെയ്യാന്‍ ബാങ്കുകള്‍, വിദേശനാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫീസുകള്‍ തുടങ്ങിയവരോടും ആവശ്യപ്പെട്ടു.