ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയത് ഉടൻ പ്രാബല്യത്തിലാക്കുമെന്ന് റെയിൽവേ മന്ത്രി

ബെംഗളൂരു-മംഗളൂരു-കണ്ണൂര്‍ സർവീസ് നടത്തുന്ന എക്സ്‌പ്രസ് കോഴിക്കോട് വരെ നീട്ടുന്നതിനാണ് റെയിൽവേ ബോർഡ് തീരുമാനിച്ചത്. ഇതിനായി നടപടി തുടങ്ങിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട് വരെ നീട്ടുമെന്നും മന്ത്രി പറഞ്ഞു.
Tags : Railway