Short Vartha - Malayalam News

ശിവരാത്രിയോട് അനുബന്ധിച്ച് ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുമായി റെയില്‍വെ

ശിവരാത്രി ചടങ്ങുകള്‍ക്ക് പോകുന്നവരുടെ സൗകര്യാര്‍ഥം മാര്‍ച്ച് എട്ടിന് 16325 നിലമ്പൂര്‍ - കോട്ടയം എക്സ്പ്രസ്സ് ഷൊര്‍ണൂര്‍ മുതല്‍ ആലുവ വരെയുള്ള സാധാരണ സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിലും നിര്‍ത്തുമെന്ന് റെയില്‍വെ അറിയിച്ചു. അന്ന് രാത്രി 06461 ഷൊര്‍ണ്ണൂര്‍ - തൃശ്ശൂര്‍ എക്സ്പ്രസ്സ് സ്പെഷ്യല്‍ ആലുവ വരെ പോകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.