Short Vartha - Malayalam News

വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ വരുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ആദ്യ വന്ദേഭാരത് എക്സ്പ്രസ് സ്ലീപ്പര്‍ പ്രോട്ടോടൈപ്പിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും BEML നിര്‍മിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ വയര്‍ലെസ് നിയന്ത്രണ സംവിധാനമടക്കം ഉള്ളവയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 160 കി.മീ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 11 AC 3 ടയര്‍ കോച്ചുകളും 4 AC 2 ടയര്‍ കോച്ചുകളും, ഒരു AC ഒന്നാം കോച്ചും ഉണ്ടാകും.