Short Vartha - Malayalam News

ജമ്മു കശ്മീരില്‍ ചരക്കു ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ഓടി

ലോക്കോ പൈലറ്റ് ഇല്ലാതെ കഠ്‌വ മുതൽ പഞ്ചാബ് വരെയാണ് ട്രെയിൻ ഓടിയത്. കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അവിചാരിതമായി തനിയെ നീങ്ങുകയായിരുന്നു. നിര്‍ത്തി ഇട്ടിരുന്നതിന് മുന്നിലായി ഉളള ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ടു നീങ്ങി ട്രെയിൻ വേഗത ആര്‍ജിച്ചു. സംഭവത്തില്‍ വൻ ദുരന്തമാണ് ഒഴിവായത്.