K Rail പദ്ധതിയില്‍ പ്രായോഗിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ദക്ഷിണ റെയിൽവെ

K Rail പദ്ധതിക്കായി നിശ്ചയിച്ച അലൈൻമെന്റ് റെയിൽവെയുമായി ചർച്ച നടത്തിയിട്ടല്ല തീരുമാനിച്ചതെന്ന് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള ദക്ഷിണ റെയില്‍വെയുടെ പാതയില്‍ വേഗം കൂട്ടുന്നത് അടക്കമുളള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്ന തരത്തിലാണ് K Rail പദ്ധതിക്കായി നിശ്ചയിച്ച സ്ഥലങ്ങളില്‍ ചിലതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.