Short Vartha - Malayalam News

കൊല്ലം-തിരുപ്പതി ദ്വൈവാര എക്സ്പ്രസ് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും

ബുധന്‍, ശനി ദിവസങ്ങളിലാണ് കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്ക് സര്‍വീസ് ഉണ്ടാകുക. തിരുപ്പതി-കൊല്ലം സര്‍വീസ് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നടത്തുക. തിരുപ്പതിയിൽ നിന്ന് ഉച്ചയ്ക്ക് 2.40ന് തിരിക്കുന്ന എക്സ്പ്രസ് പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്ത് നിന്ന് രാവിലെ 10.45ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 3.20ന് തിരുപ്പതിയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.