Short Vartha - Malayalam News

ലോക്കോ പൈ­​ല­​റ്റി​ല്ലാ­​തെ ട്രെ­​യി​ന്‍ ഓടിയ സംഭവത്തിൽ റെയിൽവേ മ​ന്ത്രി വിശദീകരണം ആവശ്യപ്പെട്ടു

കശ്മീർ മുതൽ പഞ്ചാബ് വരെ 84 കിലോമീറ്റർ ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെ­​യി​ന്‍ ഓടിയ സംഭവത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റിപ്പോർട്ട് തേടി. പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘം ഇന്ന് മന്ത്രിക്ക് കൈമാറും. നിർത്തിയിട്ടിരുന്ന ട്രെയിൻ ഹാൻഡ് ബ്രേക്ക് ചെയ്യാതെ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയതാണ് സംഭവത്തിന് കാരണമായത്.