ദക്ഷിണ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വിവിധ യൂണിറ്റുകളിലും ഡിവിഷനുകളിലും വര്‍ക്ഷോപ്പുകളിലുമായി 2860 പേരുടെ ഒഴിവാണ് വന്നിരിക്കുന്നത്. ITIക്കാര്‍ക്ക് തിരുവനന്തപുരം ഡിവിഷനിലും പാലക്കാട് ഡിവിഷനിലുമായി 415 ഒഴിവുകളുണ്ട്. www.apprenticeshipindia.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം അപേക്ഷകര്‍. വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും sr.indianrailways.gov.inല്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 ആണ്.