നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം; നൈപുണ്യ നയം വികസിപ്പിക്കും

രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നൈപുണ്യ നയം വികസിപ്പിക്കുന്നതിനായി അഞ്ചു വര്‍ഷത്തേക്ക് രണ്ട് ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 1000 വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ നവീകരിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് 500 കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ഒരുക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

വ്യാജ നിയമന തട്ടിപ്പ്; മുന്നറിയിപ്പ് നല്‍കി KSEB

KSEB യിലെ വിവിധ തസ്തികകളിലേക്ക് നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ നവമാധ്യമങ്ങളില്‍ സജീവമാണെന്നും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നുമാണ് KSEB മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. KSEB യിലെ ഒഴിവുകളിലേക്കുള്ള സ്ഥിര നിയമനം PSC വഴിയാണ് നടത്തുന്നതെന്നും താല്‍ക്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണെന്നും KSEB അറിയിച്ചു.

KSEBയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

KSEBയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് രജിസ്ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്ന സംഘങ്ങള്‍ സജീവമാണെന്നും ഇവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് KSEB മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. KSEBയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം PSC വഴിയും താല്‍ക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയുമാണ് നടത്തുന്നതെന്നും ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും KSEB അറിയിച്ചു.

കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ (CHSL) പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

പന്ത്രണ്ടാം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര ഗവ. സര്‍വീസില്‍ ഗ്രൂപ്പ് C വിഭാഗത്തില്‍ LD ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കുളള പരീക്ഷയ്ക്ക് ആണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവില്‍ 3712 ഒഴിവുകളാണ് ഉളളത്. SSC യുടെ https://ssc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയശേഷം ഓണ്‍ലൈനായി അപേക്ഷ നല്‍കാം.Read More

മലയാളി പി.കെ. സിദ്ധാര്‍ഥ് രാംകുമാറിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക്

2022 സിവില്‍ സര്‍വീസ് പരീക്ഷയില്‍ 121ാം റാങ്ക് നേടിയിരുന്ന സിദ്ധാർഥ് എറണാകുളം സ്വദേശിയാണ്. IPS ട്രെയിനിംഗില്‍ പങ്കെടുത്തു കൊണ്ടിരിക്കുക ആണ് നിലവില്‍ സിദ്ധാർഥ്. ആദിത്യ ശ്രീവാസ്തവ, അനിമേഷൻ പ്രധാൻ, ഡൊണൂരു അനന്യ റെഡ്ഡി എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ ലഭിച്ചത്. https://upsc.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഫലങ്ങള്‍ അറിയാവുന്നതാണ്.

സംസ്ഥാന അധ്യാപക യോഗ്യതാ പരീക്ഷ (K-TET) യ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷ്യൽ വിഭാഗം അധ്യാപക യോഗ്യതാ പരീക്ഷയായ Kerala Teacher Eligibility Test ന് ബുധനാഴ്ച മുതൽ ഏപ്രിൽ 26 വരെ ktet.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതം ഫീസ് അടയ്ക്കേണ്ടതുണ്ട്, ഫീസ് അടച്ച ശേഷം അപേക്ഷാ ഫോമില്‍ തിരുത്തലുകള്‍ നടത്താന്‍ സാധിക്കില്ല. ജൂൺ മൂന്നിന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാന്‍ സാധിക്കും.

39 കാറ്റഗറികളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് കേരള PSC

അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ, മെഡിക്കൽ ഓഫീസർ (ഹോമിയോ), അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (ഇലക്‌ട്രിക്കൽ), ഓവർസിയർ ഗ്രേഡ് III, കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ്, KSFE യിൽ പ്യൂൺ തുടങ്ങി 39 ഓളം കാറ്റഗറികളിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. www.keralapsc.gov.in വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. മേയ് 2 ആണ് അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി.

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് തസ്തികയില്‍ 45 ഒഴിവുകള്‍

50 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ നിയമബിരുദം ആണ് യോഗ്യത. www.hckrecruitment.keralacourts.in എന്ന വെബ്സൈറ്റില്‍ വണ്‍ ടൈം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 2 ആണ്. 02.01.1988 നും 01.01.2006 നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍. 39,300-83,000 രൂപയാണ് ശമ്പള സ്കെയില്‍.

സഹകരണ സംഘങ്ങളില്‍ വിവിധ തസ്തികകളിലേക്കുളള പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ തസ്തികകളിലേക്കുളള പരീക്ഷകൾ മേയ് 12 ന് ഓൺലൈനായി നടത്തുന്നതാണ്. അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക് തസ്തികകളിലെ പരീക്ഷകൾ മേയ് 18 നും 19 നുമായി OMR മുഖേന നടത്തും. ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് തപാൽ വഴിയാണ് ലഭിക്കുക. വിശദ വിവരങ്ങൾക്ക്: 0471-2468690, 2468670 എന്ന നമ്പറില്‍ വിളിക്കാം.

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം

വിവിധ ട്രേഡുകളിലായി 335 ഒഴിവുകളുണ്ട്. ബന്ധപ്പെട്ട ട്രേഡിലുള്ള ITI ആണ് യോഗ്യത. രാജസ്ഥാനിലെ രാവത്ഭാട്ട സൈറ്റില്‍ ഒരു വര്‍ഷമാണ് പരിശീലനം നല്‍കുന്നത്. 7,700-8,855 രൂപ സ്‌റ്റൈപ്പന്‍ഡ് ആയി ലഭിക്കും. വിശദവിവരങ്ങള്‍ക്ക് www.npcilcareers.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.Read More