Short Vartha - Malayalam News

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം

വിവിധ ട്രേഡുകളിലായി 335 ഒഴിവുകളുണ്ട്. ബന്ധപ്പെട്ട ട്രേഡിലുള്ള ITI ആണ് യോഗ്യത. രാജസ്ഥാനിലെ രാവത്ഭാട്ട സൈറ്റില്‍ ഒരു വര്‍ഷമാണ് പരിശീലനം നല്‍കുന്നത്. 7,700-8,855 രൂപ സ്‌റ്റൈപ്പന്‍ഡ് ആയി ലഭിക്കും. വിശദവിവരങ്ങള്‍ക്ക് www.npcilcareers.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, കോപ്പാ, ടര്‍ണര്‍, മെഷീനിസ്റ്റ്, വെല്‍ഡര്‍ തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുകള്‍ ഉളളത്.