Short Vartha - Malayalam News

കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ (CHSL) പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

പന്ത്രണ്ടാം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര ഗവ. സര്‍വീസില്‍ ഗ്രൂപ്പ് C വിഭാഗത്തില്‍ LD ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കുളള പരീക്ഷയ്ക്ക് ആണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവില്‍ 3712 ഒഴിവുകളാണ് ഉളളത്. SSC യുടെ https://ssc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയശേഷം ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മേയ് 7 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. ജൂണ്‍, ജൂലായ് മാസങ്ങളിലാകും പരീക്ഷ.