കെ റെയില്‍ പദ്ധതിക്കെതിരെ സമര സമിതി റെയിൽവേ മന്ത്രിക്ക് ഹർജി നൽകി
കെ റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്നും പദ്ധതിക്കു വേണ്ടി സംസ്ഥാന സർക്കാർ ഇപ്പോൾ വീണ്ടും നടത്തുന്ന നീക്കങ്ങൾക്കു അംഗീകാരം നൽകരുതെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഹർജി നൽകിയത്. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയാണ് പ്രദേശത്തെ 25000 കുടുംബങ്ങൾ ഒപ്പിട്ട ഹർജി സമർപ്പിച്ചത്. കെ റെയിൽ പദ്ധതിയെ കേന്ദ്ര സർക്കാർ അനുകൂലിക്കുന്നില്ലെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അശ്വനി വൈഷ്ണവ് അറിയിച്ചതായി സമരസമിതി രക്ഷാധികാരി അറിയിച്ചു.
Related News
സില്‍വർ ലൈൻ പദ്ധതിക്ക് അനുമതി നൽകണം; കേന്ദ്രത്തോട് കേരളം
സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്ന് കേരളം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിൽ ആവശ്യം ഉന്നയിച്ചത്. റെയിൽ ഗതാഗതത്തിൻ്റെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ നിലവിലുള്ള സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; വി.ഡി. സതീശനെതിരായ ഹര്‍ജി തള്ളി
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഹവാലയിലൂടെ വി.ഡി. സതീശന് പണം വാങ്ങിയെന്ന് പി.വി. അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി. പൊതു പ്രവര്ത്തകന് ഹാഫിസ് ആണ് ഹര്‍ജി നല്‍കിയത്.
അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിര്‍മാണം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് K റെയില്‍
അങ്കമാലി മുതല്‍ എരുമേലി വരെ 111 കിലോമീറ്ററാണ് റെയില്‍പാതയ്ക്ക് വേണ്ടി വരിക. റെയില്‍വേ മേല്പാലങ്ങളുടെ നിര്‍മാണം K റെയിലിനെയാണ് ഏല്പിച്ചിട്ടുള്ളത്. ദക്ഷിണ റെയില്‍വേ അക്കൗണ്ട്സ് വിഭാഗം K റെയില്‍ സമര്‍പ്പിച്ച 3800 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിരുന്നു. ശബരി റെയില്‍ പദ്ധതി കേന്ദ്ര- കേരള സര്‍ക്കാരുകള്‍ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്നതാണ്.
സില്‍വര്‍ ലൈന്‍; കേന്ദ്രത്തിനെ വീണ്ടും സമീപിച്ച് കേരളം
സില്‍വര്‍ ലൈന്‍ പദ്ധതി കേരള ജനതയുടെ അഭിലാഷമാണെന്നും പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കെ.വി തോമസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. വന്ദേ ഭാരതിന് കിട്ടിയ സ്വീകാര്യത സില്‍വര്‍ ലൈന്‍ വേണം എന്ന ആവശ്യത്തിന് തെളിവാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബജറ്റ് അവതരണത്തിനിടെ കെ-റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു തന്നെ പോകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
K Rail പദ്ധതിയില്‍ പ്രായോഗിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ദക്ഷിണ റെയിൽവെ
K Rail പദ്ധതിക്കായി നിശ്ചയിച്ച അലൈൻമെന്റ് റെയിൽവെയുമായി ചർച്ച നടത്തിയിട്ടല്ല തീരുമാനിച്ചതെന്ന് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള ദക്ഷിണ റെയില്‍വെയുടെ പാതയില്‍ വേഗം കൂട്ടുന്നത് അടക്കമുളള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്ന തരത്തിലാണ് K Rail പദ്ധതിക്കായി നിശ്ചയിച്ച സ്ഥലങ്ങളില്‍ ചിലതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.