സില്‍വര്‍ ലൈന്‍; കേന്ദ്രത്തിനെ വീണ്ടും സമീപിച്ച് കേരളം

സില്‍വര്‍ ലൈന്‍ പദ്ധതി കേരള ജനതയുടെ അഭിലാഷമാണെന്നും പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കെ.വി തോമസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. വന്ദേ ഭാരതിന് കിട്ടിയ സ്വീകാര്യത സില്‍വര്‍ ലൈന്‍ വേണം എന്ന ആവശ്യത്തിന് തെളിവാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബജറ്റ് അവതരണത്തിനിടെ കെ-റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു തന്നെ പോകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.