കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ ചുമതലയേൽക്കും
ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വൈകാതെ തന്നെ നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. ബോംബെ ഹൈക്കോടതിയിലെ തന്നെ ജഡ്ജിയായ ജസ്റ്റിസ് കെ.ആര്‍. ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. കേരള, മദ്രാസ് ഹൈക്കോടതികള്‍ക്ക് പുറമെ ആറ് ഹൈക്കോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.
അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
പൂനൈയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (EY) കമ്പനിയില്‍ കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകള്‍ അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരം കാരണം മരിച്ചു എന്ന അമ്മയുടെ വെളിപ്പെടുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന സെബാസ്റ്റ്യന്റെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ എക്സില്‍ കുറിച്ചു. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു.Read More
ISROയുടെ വമ്പന്‍ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി
ചന്ദ്രയാന്‍ 4, ശുക്രനിലേക്കുള്ള വീനസ് ഓര്‍ബിറ്റര്‍ എന്നീ ദൗത്യങ്ങളടക്കമുള്ള വമ്പന്‍ പദ്ധതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യങ്ങളുടെ അടുത്ത ഘട്ടത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ചന്ദ്രയാന്‍ 4 തുടങ്ങിയ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. ചന്ദ്രനില്‍ നിന്ന് കല്ലും മണ്ണും തിരികെ ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാന്‍ 4ന്റെ ലക്ഷ്യം.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ തലസ്ഥാനം പോര്‍ട്ട് ബ്ലെയർ ഇനി മറ്റൊരു പേരിൽ
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ തലസ്ഥാനം പോര്‍ട്ട് ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. പേര് മാറ്റത്തിനു പിന്നിൽ ബ്രിട്ടീഷ് കോളനിവത്കരണ പാരമ്പര്യത്തിന്റെ അടയാളങ്ങള്‍ രാജ്യത്തു നിന്നു പൂര്‍ണമായി ഒഴിവാക്കാൻ.
മൈക്രോസോഫ്റ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ഓഫീസ്, ക്ലൗഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളില്‍ ഒന്നിലധികം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി കുറ്റവാളികള്‍ക്ക് നിങ്ങളുടെ സിസ്റ്റത്തിലോ പ്ലാറ്റ്ഫോമിലോ കൂടുതല്‍ നിയന്ത്രണം കൈവരിക്കാനാവുകയും വിവരങ്ങള്‍ കൈക്കലാക്കാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും സൈബറാക്രമണം നടത്താനും സാധിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് മൈക്രോസോഫ്റ്റ് പരിഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.Read More
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍
പൂജ ഖേദ്കറെ യുണിയന്‍ പബ്ലിക് സര്‍വീസ് കമീഷണന്‍ അവരെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഗുരുതരമായ ആരോപണങ്ങളാണ് പൂജ ഖേദ്കര്‍ നേരിട്ടത്. ചട്ടം മറികടന്നുകൊണ്ട് സിവില്‍ സര്‍വീസസ് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് UPSC നടപടി സ്വീകരിച്ചത്. കമീഷന്റെ പരീക്ഷകളില്‍നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി.
2022ല്‍ പരീക്ഷയെഴുതനായി വ്യാജ OBC, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ പൂജ സമര്‍പ്പിച്ചതായാണ് കണ്ടെത്തല്‍.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധം ചർച്ച ചെയ്യാൻ സർക്കാരുകൾ ചർച്ചാ സമ്മേളനം സംഘടിപ്പിക്കും: കെ.എൻ. ബാലഗോപാൽ
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുന്നതിനും ഭാവി പരിപാടികൾക്ക് രൂപം നൽകുന്നതിനുമായി കേരളം ചർച്ചാ സമ്മേളനം സംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാന ധന വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12ന് തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന സമ്മേളനത്തിൽ തമിഴ്‌നാട്, കർണാടക, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളിലുണ്ടായ അസമത്വം കാരണം ചില സംസ്ഥാനങ്ങൾ ഗുരുതരമായ പ്രതിസന്ധി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ തുടര്‍ന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍കരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും പ്രശ്നപരിഹാരത്തിന് മുന്‍ഗണന നല്‍കുകയുെ വേണമെന്നാണ് ഒളിംപിക്‌സ് താരം വിനേഷ് ഫോഗട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സമരം തുടരുന്ന കര്‍ഷകര്‍ ഈ രാജ്യത്തെ പൗരന്മാരാണെന്നും അവരാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും വിനേഷ് പറഞ്ഞു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ 200ാം ദിനത്തില്‍ പങ്കാളിയായി സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
3,806 കോടി മുതല്‍ മുടക്ക്; പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്രം
പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ പ്രഖ്യാപിച്ച 12 ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികളിലൊന്നായാണ് പാലക്കാട് പുതുശ്ശേരി വരുക. 3,806 കോടി മുതല്‍ മുടക്കില്‍ കൊച്ചി- സേലം പാതയിലാണ് വ്യവസായ നഗരം സ്ഥാപിക്കുക. 1710 ഏക്കറില്‍ ഒരുങ്ങുന്ന പദ്ധതിയിലൂടെ 51,000 ഓളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.
ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉറപ്പായ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, മിനിമം പെന്‍ഷന്‍ എന്നിവ ലഭിക്കുന്ന ഏകീകൃത പെന്‍ഷന്‍ സ്‌കീം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. 2025 ഏപ്രില്‍ 1 മുതല്‍ പുതിയ പെന്‍ഷന്‍ പദ്ധതി നിലവില്‍ വരും. 25 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനാണ് ഈ പദ്ധതിയിലൂടെ ഉറപ്പ് നല്‍കുന്നത്.