Short Vartha - Malayalam News

അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിര്‍മാണം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് K റെയില്‍

അങ്കമാലി മുതല്‍ എരുമേലി വരെ 111 കിലോമീറ്ററാണ് റെയില്‍പാതയ്ക്ക് വേണ്ടി വരിക. റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണം K റെയിലിനെയാണ് ഏല്‍പിച്ചിട്ടുള്ളത്. ദക്ഷിണ റെയില്‍വേ അക്കൗണ്ട്‌സ് വിഭാഗം K റെയില്‍ സമര്‍പ്പിച്ച 3800 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിരുന്നു. ശബരി റെയില്‍ പദ്ധതി കേന്ദ്ര- കേരള സര്‍ക്കാരുകള്‍ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്നതാണ്.