Short Vartha - Malayalam News

സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; വി.ഡി. സതീശനെതിരായ ഹര്‍ജി തള്ളി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഹവാലയിലൂടെ വി.ഡി. സതീശന്‍ പണം വാങ്ങിയെന്ന് പി.വി. അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി. പൊതു പ്രവര്‍ത്തകന്‍ ഹാഫിസ് ആണ് ഹര്‍ജി നല്‍കിയത്.