Short Vartha - Malayalam News

ശിവരാത്രി ആഘോഷങ്ങള്‍ക്കൊരുങ്ങി ആലുവാ മണപ്പുറം

ആലുവാ മണപ്പുറത്ത് പിതൃതര്‍പ്പണത്തിനായി വന്‍ ജനാവലി എത്തും. ആലുവാ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ലക്ഷാര്‍ച്ചനയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ അര്‍ധരാത്രി വരെ നീളും. ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് ബലിതര്‍പ്പണം തുടങ്ങുക. ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനായി KSRTC, കൊച്ചി മെട്രോ എന്നിവയും റെയില്‍വേയും ഇന്നും നാളെയും പ്രത്യേക സര്‍വീസുകള്‍ നടത്തും.