ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചു: ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഉത്തരാഖണ്ഡിലെ പട്ടികവർഗക്കാർ ഒഴികെയുള്ള എല്ലാ പൗരന്മാർക്കും മതത്തിന്റെ വേർതിരിവില്ലാതെ വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിൽ ഒരു പൊതു നിയമം ബില്ലിൽ നിർദേശിക്കുന്നു. ലിവ് ഇൻ ബന്ധങ്ങൾ ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ബില്ലിൽ നിർദേശിക്കുന്നത്.