Short Vartha - Malayalam News

ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു

ഗംഗോത്രിക്ക് സമീപം തീര്‍ത്ഥാടകര്‍ക്കായി നിര്‍മിച്ച താല്‍ക്കാലിക പാലം തകര്‍ന്ന് രണ്ട് പേര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. 40 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുകയാണ്. 16 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സമിതി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.