Short Vartha - Malayalam News

‘ഇത് മഴക്കാലമാണ്’; 12 പാലങ്ങള്‍ തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി

ഇത് മഴക്കാലമാണെന്നും അസാധാരണ തോതില്‍ മഴ പെയ്തതാണ് പാലങ്ങള്‍ തകര്‍ന്നതിന് കാരണമെന്നും കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി പറഞ്ഞു. അന്വേഷണത്തില്‍ സംസ്ഥാന മുഖ്യമന്ത്രി അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അശ്രദ്ധ കാണിച്ചാല്‍ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് തകര്‍ച്ചക്ക് കാരണമെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബിഹാറില്‍ കഴിഞ്ഞ 17 ദിവസത്തിനിടെ 12 പാലങ്ങളാണ് തകര്‍ന്നു വീണത്.