Short Vartha - Malayalam News

ബിഹാറിൽ പാലങ്ങൾ തകർന്ന സംഭവം: എഞ്ചിനീയർമാർക്കെതിരെ നടപടിയെടുത്ത് സർക്കാർ

കഴിഞ്ഞ 17 ദിവസത്തിനിടയിൽ ബിഹാറിൽ 12 പാലങ്ങളാണ് തകർന്നത്. പാലങ്ങൾ പൊളിഞ്ഞുവീണ സംഭവത്തിൽ ജല വിഭവ വകുപ്പിലെ 11 എഞ്ചിനീയർമാരെ സർക്കാർ സസ്പെൻഡ് ചെയ്തു. പാലം തകർച്ചയിൽ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയതോടെയാണ് എഞ്ചിനീയർമാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടി സ്വീകരിച്ചത്.