Short Vartha - Malayalam News

ഉത്തരാഖണ്ഡില്‍ കാട്ടുതീ; ഡല്‍ഹിയില്‍ നിന്നുള്ള പ്രധാന ഹൈവേ അടച്ചു

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ തണ്ട വനത്തിലും ഭക്ര റേഞ്ചിലും തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ഹല്‍ദ്വാനിയിലേക്കുള്ള ഡല്‍ഹി ഹൈവേ അധികൃതര്‍ അടച്ചു. യാത്രക്കാര്‍ ബദല്‍ റൂട്ട് സ്വീകരിക്കണമെന്നും അധികൃകര്‍ അറിയിച്ചു.