Short Vartha - Malayalam News

ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ മലയിടുക്കിലേക്ക് മറിഞ്ഞ് എട്ട് മരണം

രുദ്രപ്രയാഗ് ജില്ലയിലെ റൈതോലിക്ക് സമീപം ഋഷികേശ്-ബദ്രിനാഥ് ഹൈവേയിലാണ് അപകടമുണ്ടായത്. 23 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ എട്ട് പേര്‍ മരണപ്പെട്ടതായും ഏഴ് പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.