Short Vartha - Malayalam News

കാട്ടുതീ; ഉത്തരാഖണ്ഡ് സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ഉത്തരാഖണ്ഡില്‍ ഉണ്ടാകുന്ന കാട്ടുതീ നിയന്ത്രിക്കുന്നതിലും നാശനഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വിമുഖത കാണിക്കുന്നതിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. നവംബര്‍ മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,000-ല്‍ അധികം തീപിടിത്തങ്ങളില്‍ 1,100 ഹെക്ടറില്‍ കൂടുതല്‍ പ്രദേശങ്ങളാണ് നശിച്ചത്. ഈ സാഹചര്യത്തില്‍ ഗാര്‍ഡുകളെ തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയോഗിച്ചതിനെയും കോടതി ചോദ്യം ചെയ്തു.