Short Vartha - Malayalam News

ഉത്തരാഖണ്ഡില്‍ കനത്ത മഴ, മേഘസ്‌ഫോടനം; പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

മെയ് 13 വരെ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും മലയോര സംസ്ഥാനത്തേക്കുളള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അല്‍മോറ, ഉത്തരകാശി, ബാഗേശ്വര്‍ ജില്ലകളില്‍ കനത്ത മഴ ജനജീവിതം താറുമാറാക്കി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. റോഡുകളില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. അതേസമയം കുമയോണ്‍ മേഖലയിലെ കാട്ടുതീ കെടാന്‍ ഈ മഴ സഹായകമായി.