Short Vartha - Malayalam News

ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് വേണം; പ്രധാനമന്ത്രി

ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനായുള്ള ശക്തമായ വാദം ഉന്നയിച്ചത്. നിലവിലുള്ള സിവില്‍ കോഡ് ഭിന്നിപ്പിക്കുന്നതാണെന്ന് അദ്ദേഹം വാദിച്ചു. 75 വര്‍ഷമായി ജനങ്ങള്‍ വര്‍ഗീയ സിവില്‍ കോഡിലാണ് ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മതപരമായ വിവേചനം ഇല്ലാതാക്കാന്‍ മതേതര സിവില്‍ കോഡ് സ്വീകരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.