ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് വേണം; പ്രധാനമന്ത്രി
ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനായുള്ള ശക്തമായ വാദം ഉന്നയിച്ചത്. നിലവിലുള്ള സിവില്‍ കോഡ് ഭിന്നിപ്പിക്കുന്നതാണെന്ന് അദ്ദേഹം വാദിച്ചു. 75 വര്‍ഷമായി ജനങ്ങള്‍ വര്‍ഗീയ സിവില്‍ കോഡിലാണ് ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മതപരമായ വിവേചനം ഇല്ലാതാക്കാന്‍ മതേതര സിവില്‍ കോഡ് സ്വീകരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.
യൂണിഫോം സിവില്‍ കോഡ് അംഗീകരിക്കില്ല: മമത ബാനര്‍ജി
രാജ്യത്തിന് വേണ്ടി രക്തം ചിന്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ രാജ്യത്തിനെതിരെയുളള പീഡനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. UCC അംഗീകരിക്കില്ല. എനിക്ക് എല്ലാ മതങ്ങളിലും സൗഹാര്‍ദം വേണം. ഞങ്ങള്‍ CAA, NRC, UCC എന്നിവ അംഗീകരിക്കില്ല. തിരഞ്ഞെടുപ്പ് സമയത്ത് ചിലര്‍ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും അവരുടെ ഗൂഢാലോചനയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രപതി അംഗീകാരം നൽകി; ഏക സിവില്‍ കോഡ് നിയമമായ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്
ഫെബ്രുവരി ആറിനാണ് ഏകസിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്. മത വ്യത്യാസം കൂടാതെ ഉത്തരാഖണ്ഡിലെ എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം തുടങ്ങിയവയ്ക്ക് ഇനി ഒരു നിയമം ആയിരിക്കും. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഏക സിവില്‍ കോഡ് ശുപാര്‍ശ ചെയ്യുന്ന ബില്‍ ആദ്യമായാണ് ഒരു നിയമസഭ പാസാക്കുന്നത്.
മുസ്ലീം വിവാഹ-വിവാഹ മോചന രജിസ്‌ട്രേഷന്‍ ആക്ട് റദ്ദാക്കി അസം
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരിക്കും ഇനി വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിര്‍മാണം ഉടന്‍ നടത്തുമെന്നും അസം മന്ത്രി ജയന്ത മല്ല ബറുവ അറിയിച്ചു.
ഉത്തരാഖണ്ഡ് നിയമസഭ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി
ഇതോടെ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ, സ്വാതന്ത്ര്യത്തിന് ശേഷം എല്ലാ പൗരന്മാർക്കും മതത്തിന്റെ വേർതിരിവില്ലാതെ വിവാഹം, വിവാഹമോചനം, സ്വത്ത് തുടങ്ങിയവയിൽ പൊതുവായ നിയമം കൊണ്ടുവരുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചു: ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം
മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഉത്തരാഖണ്ഡിലെ പട്ടികവർഗക്കാർ ഒഴികെയുള്ള എല്ലാ പൗരന്മാർക്കും മതത്തിന്റെ വേർതിരിവില്ലാതെ വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിൽ ഒരു പൊതു നിയമം ബില്ലിൽ നിർദേശിക്കുന്നു. ലിവ് ഇൻ ബന്ധങ്ങൾ ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ബില്ലിൽ നിർദേശിക്കുന്നത്.
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങുന്നു
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി വിദഗ്‌ധ സമിതി തയ്യാറാക്കിയ കരട് റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകി. നാളെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചേക്കും. സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കരട് റിപ്പോർട്ട് തയ്യാറാക്കി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് കൈമാറിയത്.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ തയ്യാറെടുത്ത് ഉത്തരാഖണ്ഡ്
ഫെബ്രുവരി രണ്ടിന് ഏകീകൃത സിവിൽ കോഡിൻ്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കും. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. UCC ഡ്രാഫ്റ്റ് തയ്യാറാക്കുന്നതിനുള്ള വിദഗ്ധ സമിതി രൂപീകരിച്ചത് 2022 മെയ് 27 നായിരുന്നു.
ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കാൻ ഒരുങ്ങി അസം
ഗുജറാത്തിനും ഉത്തരാഖണ്ഡിനും പിന്നാലെ അസമിലും ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 5 മുതൽ 28 വരെ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് അവതരിപ്പിച്ചേക്കും. ഗോത്ര വിഭാഗക്കാരുടെ ആചാരങ്ങൾ സംരക്ഷിച്ചു കൊണ്ടാകും ബിൽ രൂപകൽപന ചെയ്യുകയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാൻ ഉത്തരാഖണ്ഡ്
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാൻ ഉത്തരാഖണ്ഡ് തയ്യാറെടുക്കുന്നു. ബഹു ഭാര്യത്വ നിരോധനം, ലിവ്-ഇൻ ദമ്പതികൾക്ക് അവരുടെ ബന്ധം രജിസ്റ്റർ ചെയ്യാനുള്ള വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളും ബില്ലിലുണ്ടാകും.