ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങുന്നു

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി വിദഗ്‌ധ സമിതി തയ്യാറാക്കിയ കരട് റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകി. നാളെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചേക്കും. സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കരട് റിപ്പോർട്ട് തയ്യാറാക്കി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് കൈമാറിയത്.