Short Vartha - Malayalam News

യൂണിഫോം സിവില്‍ കോഡ് അംഗീകരിക്കില്ല: മമത ബാനര്‍ജി

രാജ്യത്തിന് വേണ്ടി രക്തം ചിന്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ രാജ്യത്തിനെതിരെയുളള പീഡനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. UCC അംഗീകരിക്കില്ല. എനിക്ക് എല്ലാ മതങ്ങളിലും സൗഹാര്‍ദം വേണം. ഞങ്ങള്‍ CAA, NRC, UCC എന്നിവ അംഗീകരിക്കില്ല. തിരഞ്ഞെടുപ്പ് സമയത്ത് ചിലര്‍ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും അവരുടെ ഗൂഢാലോചനയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.