Short Vartha - Malayalam News

രാഷ്ട്രപതി അംഗീകാരം നൽകി; ഏക സിവില്‍ കോഡ് നിയമമായ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഫെബ്രുവരി ആറിനാണ് ഏകസിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്. മത വ്യത്യാസം കൂടാതെ ഉത്തരാഖണ്ഡിലെ എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം തുടങ്ങിയവയ്ക്ക് ഇനി ഒരു നിയമം ആയിരിക്കും. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഏക സിവില്‍ കോഡ് ശുപാര്‍ശ ചെയ്യുന്ന ബില്‍ ആദ്യമായാണ് ഒരു നിയമസഭ പാസാക്കുന്നത്.