വയനാട് ദുരന്തം: ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താല്‍ കേന്ദ്രം പണം നല്‍കില്ലെന്ന് വി. ഡി. സതീശന്‍
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കില്ലെന്നും അങ്ങനെ ഒരു കാലത്തും സംസ്ഥാനത്തിന് പണം ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന് പണം കിട്ടിയിട്ടുമില്ല. കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം കള്ളക്കളികള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ടത് പ്രത്യേക പാക്കേജാണെന്നും വി. ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കെ ഫോണില്‍ CBI അന്വേഷണം ഇല്ല; ഹര്‍ജി തള്ളി ഹൈക്കോടതി
കെ ഫോണില്‍ CBI അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കെ ഫോണില്‍ വന്‍ അഴിമതി നടന്നുവെന്നും, അതിനാല്‍ CBI അന്വേഷണം വേണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. എന്നാല്‍ കെ ഫോണില്‍ ക്രമക്കേടോ, നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
വേട്ടക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി. ഡി. സതീശന്‍
നാലര വര്‍ഷം മുമ്പ് കിട്ടിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അന്ന് വായിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ നിയമ നടപടികള്‍ സ്വീകരിക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഇരകളുടെയല്ല മറിച്ച് വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലര വര്‍ഷം റിപ്പോര്‍ട്ടിന് മേല്‍ അടയിരുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ കുറ്റങ്ങളുടെ പരമ്പര മറച്ചുവച്ചതിലൂടെ ഗുരുതര കുറ്റകൃത്യം ചെയ്ത സര്‍ക്കാര്‍ ആരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും ചോദിച്ചു.Read More
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് വി. ഡി. സതീശന്‍
വയനാട് ദുരന്തത്തില്‍ BJP രാഷ്ട്രീയം കലര്‍ത്തുകയാണെന്നും ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്തത്തെ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ലെന്നും അതിനായി രാജ്യസഭയിലും ലോക്സഭയിലും എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാസ് കണക്ഷന്റെ EKYC പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി
പാചക വാതക സിലിണ്ടര്‍ വിതരത്തിനായി എത്തുന്നവര്‍ വീട്ടില്‍വെച്ച് തന്നെ EKYC മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയെ മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ കത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. LPG സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിങ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ ഉപയോക്താക്കള്‍ പ്രതിസന്ധി നേരിട്ടിരുന്നു.
തൃശൂരില്‍ BJP-CPM ഗൂഢാലോചന നടത്തി: വി.ഡി. സതീശന്‍
തൃശൂരില്‍ UDF സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റേത് അപ്രതീക്ഷിത തോല്‍വിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. BJPയും CPM ഉം ഗൂഢാലോചന നടത്തി. പൂരം കലക്കി കൊണ്ട് BJPക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും അതാണ് തൃശൂരിലെ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലേത് അഭിമാനകരമായ ജയമാണെന്നും UDFന്റെ ഐക്യത്തിന്റെ ജയമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പ്: UDF 20 ല്‍ 20 സീറ്റും നേടുമെന്ന് വി.ഡി. സതീശന്‍
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ തരംഗം കേരളത്തിലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. നമ്മുടെ ഇന്ത്യ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എറണാകുളം മണ്ഡലത്തിലെ പറവൂര്‍ കേസരി ബാലകൃഷ്ണപിള്ള ഹാളില്‍ 109 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിലടക്കം BJP-CPM അന്തര്‍ധാര ശക്തമാണെന്ന് വി. ഡി. സതീശന്‍
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ UDF 20ല്‍ 20 സീറ്റും സ്വന്തമാക്കി ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. കരുവന്നൂരിലും എക്‌സാലോജിക് കേസിലും ED നോട്ടീസ് കാട്ടി BJP മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വിരട്ടി നിര്‍ത്തിയിരിക്കുകയാണെന്നും അതിന്റെ ഭാഗമായി തൃശൂര്‍ മണ്ഡലത്തിലടക്കം BJP-CPM അന്തര്‍ധാര ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികളെക്കുറിച്ച് ഓര്‍മകളുണ്ടായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം
കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ 150 കോടി കൈപ്പറ്റിയെന്ന പി.വി അന്‍വര്‍ MLAയുടെ അഴിമതി ആരോപണത്തിലാണ് അന്വേഷണം. കേരളാ കോണ്‍ഗ്രസ് എം നേതാവ് എ.എച്ച് ഹഫീസാണ് സതീശനെതിരെ പരാതി നല്‍കിയത്. വിജിലന്‍സ് DYSP വിനോദ് കുമാറിനാണ് അന്വേഷണ ചുമതല.