Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: UDF 20 ല്‍ 20 സീറ്റും നേടുമെന്ന് വി.ഡി. സതീശന്‍

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ തരംഗം കേരളത്തിലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. നമ്മുടെ ഇന്ത്യ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എറണാകുളം മണ്ഡലത്തിലെ പറവൂര്‍ കേസരി ബാലകൃഷ്ണപിള്ള ഹാളില്‍ 109 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.