Short Vartha - Malayalam News

ഗ്യാസ് കണക്ഷന്റെ EKYC പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി

പാചക വാതക സിലിണ്ടര്‍ വിതരത്തിനായി എത്തുന്നവര്‍ വീട്ടില്‍വെച്ച് തന്നെ EKYC മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയെ മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ കത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. LPG സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിങ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ ഉപയോക്താക്കള്‍ പ്രതിസന്ധി നേരിട്ടിരുന്നു.