Short Vartha - Malayalam News

തൃശൂരില്‍ BJP-CPM ഗൂഢാലോചന നടത്തി: വി.ഡി. സതീശന്‍

തൃശൂരില്‍ UDF സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റേത് അപ്രതീക്ഷിത തോല്‍വിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. BJPയും CPM ഉം ഗൂഢാലോചന നടത്തി. പൂരം കലക്കി കൊണ്ട് BJPക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും അതാണ് തൃശൂരിലെ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലേത് അഭിമാനകരമായ ജയമാണെന്നും UDFന്റെ ഐക്യത്തിന്റെ ജയമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.