Short Vartha - Malayalam News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് വി. ഡി. സതീശന്‍

വയനാട് ദുരന്തത്തില്‍ BJP രാഷ്ട്രീയം കലര്‍ത്തുകയാണെന്നും ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്തത്തെ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ലെന്നും അതിനായി രാജ്യസഭയിലും ലോക്സഭയിലും എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.