പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ 150 കോടി കൈപ്പറ്റിയെന്ന പി.വി അന്‍വര്‍ MLAയുടെ അഴിമതി ആരോപണത്തിലാണ് അന്വേഷണം. കേരളാ കോണ്‍ഗ്രസ് എം നേതാവ് എ.എച്ച് ഹഫീസാണ് സതീശനെതിരെ പരാതി നല്‍കിയത്. വിജിലന്‍സ് DYSP വിനോദ് കുമാറിനാണ് അന്വേഷണ ചുമതല.