Short Vartha - Malayalam News

തൃശൂരിലടക്കം BJP-CPM അന്തര്‍ധാര ശക്തമാണെന്ന് വി. ഡി. സതീശന്‍

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ UDF 20ല്‍ 20 സീറ്റും സ്വന്തമാക്കി ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. കരുവന്നൂരിലും എക്‌സാലോജിക് കേസിലും ED നോട്ടീസ് കാട്ടി BJP മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വിരട്ടി നിര്‍ത്തിയിരിക്കുകയാണെന്നും അതിന്റെ ഭാഗമായി തൃശൂര്‍ മണ്ഡലത്തിലടക്കം BJP-CPM അന്തര്‍ധാര ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികളെക്കുറിച്ച് ഓര്‍മകളുണ്ടായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.