ഭൂമിയെ ലക്ഷ്യമാക്കി അതിവേഗത്തില്‍ രണ്ട് ഉല്‍ക്കകള്‍ നീങ്ങുന്നതായി നാസ
അതിവേഗത്തില്‍ നീങ്ങുന്ന രണ്ട് ഉല്‍ക്കകള്‍ യാതൊരുവിധ ഭീഷണിയുമില്ലാതെ ഭൂമിക്ക് അരികിലൂടെ ഇന്ന് കടന്നു പോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാസ അറിയിച്ചു. ഭൂമിയില്‍ നിന്ന് 4,580,000 മൈലുകള്‍ക്ക് അപ്പുറത്തുകൂടിയാണ് ഇത് കടന്നുപോകുക. 2024 RO11 എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്കയ്ക്ക് 120 അടി നീളം വരും. അതായത് ഒരു ഉല്‍ക്കയ്ക്ക് വാണിജ്യ വിമാനത്തിന്റെ അത്ര വലിപ്പമുണ്ട്.Read More
അത്യപൂര്‍വമായി ഒന്നിച്ചുവരുന്ന ‘സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍’ ഇന്ന്
ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍മൂണാണ് ഇന്ന് ആകാശത്ത് തെളിയുക. ഇന്ത്യയില്‍ തിങ്കളാഴ്ച 11.56 മുതലാകും സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ ദൃശ്യമാവുക. അടുത്ത മൂന്ന് ദിവസം ഈ ആകാശക്കാഴ്ച തുടരും എന്നാണ് നാസയുടെ പ്രവചനം. ഈ വര്‍ഷം വരാനിരിക്കുന്നതില്‍ നാല് സൂപ്പര്‍മൂണുകളില്‍ ആദ്യത്തേതാണിത്. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ ഏറ്റവും അടുത്തു നല്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലുപ്പവും തിളക്കമുള്ളതുമായ പൂര്‍ണചന്ദ്രനാണ് ഇന്ന് ദൃശ്യമാവുക.Read More
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മലയാളിയുള്‍പ്പടെ രണ്ട് ഇന്ത്യക്കാര്‍
ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലെ യാത്രികരായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ നേതൃത്വത്തില്‍ ഈ ആഴ്ച പരിശീലനം നേടുന്നത്. ശുഭാന്‍ശുവിനെയാണു ഒക്ടോബറിനുശേഷമുള്ള ആക്സിയം-4 ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്താനാകുമെന്ന വിശ്വാസമുണ്ട്: സുനിത വില്യംസ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ബുധനാഴ്ച നടത്തിയ തത്സമയ പ്രസ് കോളിനിടയിലാണ് നാസ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും തിരിച്ചെത്താനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ജൂണ്‍ അഞ്ചിനാണ് ഇരുവരും ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തില്‍ പോയത്. സ്റ്റാര്‍ലൈനറിലെ ഹീലിയം ചോര്‍ച്ചയും മറ്റു തകരാറുകളും കാരണം ഇരുവരുടെയും തിരിച്ചുവരവ് മുടങ്ങിയിരിക്കുകയാണ്. അതേസമയം നിലവില്‍ പേടകം തിരിച്ചിറക്കാനുള്ള പുതിയ തീയ്യതി നാസ പ്രഖ്യാപിച്ചിട്ടില്ല.
അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചേക്കാമെന്ന് ISRO
ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ISRO വ്യക്തമാക്കി. അപകടകാരിയായ അപ്പോഫിസ് എന്ന ഛിന്നഗ്രഹം 2029 ഏപ്രില്‍ 13നും വീണ്ടും 2036ലും ഭൂമിക്ക് തൊട്ടടുത്ത് എത്തുമെന്ന് ISRO ചെയര്‍മാന്‍ വ്യക്തമാക്കി. ഭൂമിയില്‍ ഇടിച്ചാല്‍ വംശനാശം വരെ സംഭവിക്കാമെന്ന് ISRO ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. ഛിന്നഗ്രഹത്തെ വഴി തിരിച്ചുവിടാനുള്ള ആഗോളശ്രമത്തില്‍ ഇന്ത്യയും പങ്കാളിയാകുമെന്നും അദ്ദേഹം അറിയിച്ചു. ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ 72 ശതമാനം സാധ്യതയുണ്ടെന്ന് നാസ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബഹിരാകാശ നിലയത്തിലേക്ക് പോയ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് സുനിത വില്യംസിന്റെയും സഹയാത്രികന്‍ ബച്ച് വില്‍മോറിന്റെയും തിരിച്ചിറക്കം വൈകുകയാണ്. ജൂണ്‍ 14ന് മടങ്ങേണ്ട പേടകം നാലാം തവണയാണ് യാത്ര മാറ്റിവെയ്ക്കുന്നത്.ജൂണ്‍ അഞ്ചിനാണ് പേടകം വിക്ഷേപിച്ചത്. ഒമ്പത് ദിവസം മാത്രമാണ് ദൗത്യത്തിന്റെ ദൈര്‍ഘ്യം. ജൂണ്‍ 13ന് ഇരുവരും ഭൂമിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍ നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടാവുകയും ചെയ്തു.Read More
ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ 72 ശതമാനം സാധ്യതയെന്ന് നാസ
അപകട സാധ്യതയുള്ള ഒരു ഛിന്നഗ്രഹം 2038ല്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് നാസ പറയുന്നത്. ഛിന്നഗ്രഹത്തെ നേരിടാന്‍ ഭൂമി വേണ്ടത്ര തയാറല്ലെന്നുമാണ് നാസയുടെ വിലയിരുത്തല്‍ മണിക്കൂറില്‍ 16,500 കിലോമീറ്റര്‍ വേഗതയിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. എന്നാല്‍ ഇതിന്റെ വലിപ്പം, ഘടന, ദീര്‍ഘകാല പാത എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസ പറയുന്നു.Read More
വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലെത്തുമെന്ന മുന്നറിയിപ്പുമായി നാസ
2024 KN1 എന്ന ഛിന്നഗ്രഹമാണ് ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 11:39 ന് ഭൂമിക്കരികിലെത്തുകയെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമോര്‍ ഗ്രൂപ്പില്‍പ്പെട്ട ഈ ഛിന്നഗ്രഹം മണിക്കൂറില്‍ 16,500 കിലോമീറ്റര്‍ വേഗതയിലാണ് കുതിക്കുന്നത്. ഭൂമിക്ക് 5,610,000 കിലോമീറ്റര്‍ അകലെക്കൂടെയാണ് ഛിന്നഗ്രഹം കടന്നുപോവുക.
കാലാവസ്ഥാ വ്യതിയാന പ്രവചനം മെച്ചപ്പെടുത്താന്‍ പ്രീഫയര്‍ ദൗത്യവുമായി നാസ
ന്യൂസിലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോക്കറ്റ് ലാബ് എന്ന കമ്പനി നിര്‍മിച്ച ഇലക്ട്രോണ്‍ റോക്കറ്റ് ഉപയോഗിച്ചായിരുന്നു പ്രീഫയര്‍ ദൗത്യത്തിലെ ആദ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്തിയത്. ഭൂമിയുടെ ധ്രുവങ്ങളിലെ ചൂട് പുറന്തള്ളല്‍ ഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത രണ്ട് കാലാവസ്ഥാ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ് നാസ വിക്ഷേപിച്ചത്. ഒരു ഷൂ ബോക്‌സിന്റെ അത്രയും വലുപ്പമുള്ള ഉപഗ്രഹമാണിത്.
ഗുജറാത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ട ഗര്‍ത്തം കണ്ടെത്തി നാസ
നാസയുടെ ലാന്റ്സാറ്റ് 8 ഉപഗ്രഹമാണ് ബന്നി സമതലത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ട ഗര്‍ത്തം കണ്ടെത്തിയത്. ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ പ്രദേശത്തിന്റെ ഘടന വിശകലനം ചെയ്യുകയും ഗര്‍ത്തം ഉല്‍ക്കാപതനത്തെ തുടര്‍ന്ന് ഉണ്ടായതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഏകദേശം 1.8 കിലോമീറ്റര്‍ വ്യാസമുള്ള 20 അടി താഴ്ചയുള്ള ഈ ഗര്‍ത്തത്തിന് ലുണ ഇംപാക്ട് ക്രേറ്റര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.