പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഖലിസ്ഥാന്‍ ഭീഷണി
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീഷണി. മലയാളി രാജ്യസഭാ MPമാരായ വി.ശിവദാസിനും എ.എ. റഹീമിനും ഇന്നലെ രാത്രി 11.30 ഓടെയാണ് ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ പേരിലുള്ള പേരിലുള്ള ഭീഷണി സന്ദേശം ലഭിച്ചത്. MPമാര്‍ ഉടന്‍ തന്നെ ഡല്‍ഹി പോലീസിന് വിവരം കൈമാറി. ഭീഷണിയെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കി.
ഇറ്റലിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ ഖാലിസ്ഥാൻവാദികൾ തകർത്തു
ഇറ്റലിയിലെ മഹാത്മാഗാന്ധി പ്രതിമ ഖാലിസ്ഥാൻ അനുകൂല സംഘം തകർത്തു. G7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശന വേളയിൽ ഇത് ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതികൾ പ്രതിമയുടെ ചുവട്ടിൽ എഴുതിയിട്ടുണ്ട്. വിഷയം ബന്ധപ്പെട്ട ഇറ്റാലിയൻ അധികൃതരുമായി ഇന്ത്യ ചർച്ച ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞു.
ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം: ഇന്ത്യ കാനഡയെ പ്രതിഷേധം അറിയിച്ചു
ടൊറൻ്റോയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മറ്റ് രാഷ്ട്രീയ നേതാക്കളും ഖാലിസ്ഥാൻ അനുകൂല പരിപാടിയിൽ പങ്കെടുത്തതിലും ചടങ്ങിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങിയതിലും ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡയിൽ വീണ്ടും രാഷ്ട്രീയ ഇടം നൽകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസംഗത്തിനിടെ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജനക്കൂട്ടം
ടൊറന്റോയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സിഖ് സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ജനക്കൂട്ടം ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. രാജ്യത്തെ സിഖ് സമുദായത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണ്. വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ സിഖ് സമൂഹത്തെ സംരക്ഷിക്കുമെന്നും ഗുരുദ്വാരകള്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി സെന്ററുകളിലും ആരാധനാലയങ്ങളിലും കൂടുതല്‍ സുരക്ഷ നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ വധ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ
റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെതിരെ സംഘടിത ആക്രമണം നടത്താൻ ഗുണ്ടാസംഘങ്ങളോട് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇതേതുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഗുണ്ടകള്‍ക്കെതിരെ സീറോ ടോളറൻസ് പോളിസി ആയിരിക്കുമെന്ന് പഞ്ചാബിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഗൗരവ് യാദവ് പറഞ്ഞു.
ഖലിസ്താന്‍ നേതാവിന് നേരെയുളള വധശ്രമക്കേസില്‍ തെളിവ് ആവശ്യപ്പെട്ട് US കോടതി
US, കാനഡ രാജ്യങ്ങളില്‍ പൗരത്വമുളള ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ വധിക്കാനായി വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി എന്നാരോപിച്ച് ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയെ US ല്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ നിഖില്‍ ഗുപ്തയുടെ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഫെഡറല്‍ സര്‍ക്കാരിനോട് കോടതി തെളിവ് ആരാഞ്ഞത്.
ഡിസംബര്‍ 13ന് മുമ്പ് പാര്‍ലമെന്‍റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പുന്നൂന്‍. 2001 ല്‍ ഭീകരര്‍ നടത്തിയ പാര്‍ലമെന്‍റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13.
ഖാലിസ്ഥാന്‍ ഭീകരര്‍ പ്രശ്‌നം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടു
കാനഡ സറേയിലെ ഹിന്ദു ലക്ഷ്മി നാരായൺ മന്ദിറിൽ ഖാലിസ്ഥാന്‍ ഭീകരര്‍ പ്രശ്‌നം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇന്ത്യൻ വംശജനായ കനേഡിയൻ പാർലമെന്‍റ് അംഗം ചന്ദ്ര ആര്യ ഷെയർ ചെയ്തു. കനേഡിയൻ അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് ശക്തമായ നടപടിയെടുക്കണമെന്നും ചന്ദ്ര ആര്യ ആവശ്യപ്പെട്ടു.Read More
കാനഡയിലെ ഇന്ത്യൻ ദൗത്യങ്ങൾ തടയുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ
ഇന്ത്യന്‍ സർക്കാർ നല്‍കുന്ന പെൻഷൻ ലഭിക്കുന്നവർക്ക് ഇന്ത്യൻ കോണ്‍സുലേറ്റ് ലൈഫ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് തിങ്കളാഴ്ച ഖലിസ്ഥാൻ അനുകൂലികൾ തടസ്സപ്പെടുത്തിയിരുന്നു.