പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ വധ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ

റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെതിരെ സംഘടിത ആക്രമണം നടത്താൻ ഗുണ്ടാസംഘങ്ങളോട് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇതേതുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഗുണ്ടകള്‍ക്കെതിരെ സീറോ ടോളറൻസ് പോളിസി ആയിരിക്കുമെന്ന് പഞ്ചാബിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഗൗരവ് യാദവ് പറഞ്ഞു.
Tags : Khalistan