വാഹനങ്ങളില്‍ ഫാസ്ടാഗ് പതിച്ചില്ലെങ്കില്‍ ഇരട്ടി പിഴ; കര്‍ശന നടപടിയുമായി NHAI
രാജ്യത്തെ ടോള്‍പിരിവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ദേശീയപാത അതോറിറ്റി. വാഹനങ്ങളുടെ മുന്‍വശത്തെ വിന്‍ഡ് ഷീല്‍ഡില്‍ ഫാസ്ടാഗ് പതിച്ചിരിക്കണം. ഇത് പതിച്ചിട്ടില്ലെങ്കില്‍ ഇരട്ടിപ്പിഴ ഈടാക്കാമെന്നും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നും NHAI നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് എല്ലാ ഉപയോക്തൃ ഫീസ് ശേഖരണ ഏജന്‍സികള്‍ക്കും കണ്‍സഷനറികള്‍ക്കും വിശദമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.
‘ഒരു വാഹനം, ഒരു ഫാസ്ടാഗ്’ മാനദണ്ഡം നിലവില്‍ വന്നു
ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് ഒരു വാഹനം, ഒരു ഫാസ്ടാഗ് പദ്ധതി നടപ്പാക്കിയത്. ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒന്നിലധികം ഫാസ്ടാഗുകള്‍ ഒരു വാഹനത്തില്‍ ഉപയോഗിക്കുന്നതും ഇതിലൂടെ തടയും. RBI മാനദണ്ഡങ്ങള്‍ അനുസരിച്ച് ഫാസ്ടാഗ് ഉപയോക്താക്കളുടെ KYC പ്രക്രിയ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ദേശീയപാത അടിസ്ഥാനവികസന സൗകര്യ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഫാസ്ടാഗിന്റെ കെവൈസി നടപടിക്രമം പൂര്‍ത്തീകരിക്കുന്നതിന്റെ കാലാവധി ഒരു മാസം കൂടി നീട്ടി
പേടിഎം ഫാസ്ടാഗ് ഉപയോക്താക്കളുടെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് കെവൈസി നടപടിക്രമം പൂര്‍ത്തീകരിക്കുന്നതിന്റെ സമയം ദേശീയപാത അതോറിറ്റി നീട്ടി നല്‍കിയിരിക്കുന്നത്. RBIയുടെ നടപടിയെ തുടര്‍ന്ന് പേടിഎം ഫാസ്ടാഗുകളില്‍ മാര്‍ച്ച് 15ന് ശേഷം റീചാര്‍ജ്ജ് ചെയ്യാനാവില്ല. സമയപരിധി അവസാനിച്ചാല്‍ കെവൈസി ഇല്ലാത്ത ഫാസ്ടാഗുകള്‍ പ്രവര്‍ത്തന രഹിതമാവുകയും ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് എന്ന ചട്ടം പ്രാബല്യത്തില്‍ വരികയും ചെയ്യും.
KYC പൂർത്തിയാക്കിയില്ലെങ്കില്‍ ഫാസ്ടാഗ് അസാധുവാകും; അവസാന തിയതി ഇന്ന്
ഒന്നിലധികം വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്ന പ്രവണത തടയുന്നതിനാണ് KYC പൂർത്തിയാക്കാന്‍ ആവശ്യപ്പെടുന്നത്. NHAI വെബ്‌സൈറ്റ്, ഫാസ്ടാഗ് നൽകിയ ബാങ്ക് വെബ്‌സൈറ്റ് എന്നിവയിലൂടെ KYC പൂർത്തിയാക്കാം. https://fastag.ihmcl.com/ എന്നതാണ് NHAI വെബ്‌സൈറ്റിന്‍റെ ലിങ്ക്. ഓൺലൈനായി ചെയ്യാൻ സാധിച്ചില്ലെങ്കില്‍ അതത് ബാങ്കുകളുടെ ശാഖകള്‍ സന്ദർശിച്ചും KYC വിവരങ്ങൾ നൽകാവുന്നതാണ്.
ഇനി ഫാസ്ടാഗ് 32 ബാങ്കുകളില്‍ നിന്ന് മാത്രം; പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ ഒഴിവാക്കി
RBI നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ ഒഴിവാക്കിയത്. എയര്‍ടെല്‍ പേയ്‌മെന്റ്, അലഹബാദ്, ICICI, HDFC, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍, SBI, യെസ് ബാങ്ക്, ഫെഡറല്‍, കാനറ ബാങ്ക്, AU സ്മാള്‍ ഫിനാന്‍സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ പട്ടികയിലുണ്ട്.
ഫാസ്ടാഗുകളുടെ KYC പുതുക്കുന്നതിനുള്ള അവസാന തീയ്യതി നീട്ടി
ഫാസ്ടാഗ് KYC അപ്ഡേറ്റ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി ദേശീയപതാ അതോറിറ്റി 2024 ഫെബ്രുവരി 29 വരെയാക്കി. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയ്യതിയായ ജനുവരി 31നുള്ളില്‍ KYC അപ്ഡേറ്റ് പൂര്‍ത്തിയായില്ല. ലക്ഷക്കണക്കിന് വാഹന ഉടമകള്‍ ഫാസ്ടാഗ് KYC ചെയ്യാന്‍ ബാക്കിയുള്ളതിനാലാണ് NHAI സമയം നീട്ടി നല്‍കിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിനും ഫാസ്ടാഗ് സൗകര്യം
വിമാനത്താവളത്തിലെ എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ സജ്ജീകരിച്ച ഫാസ്ടാഗ് സ്കാനറുകൾ വഴിയാണ് പാർക്കിങ്ങ് ഫീ സ്വീകരിക്കുക. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിലെ രീതിയിൽ തന്നെ പാർക്കിങ്ങ് ഫീ ഈടാക്കും. എന്നാൽ ഇപ്പോഴുള്ള പാർക്കിങ്ങ് ഫീ നിരക്കുകളിൽ മാറ്റമുണ്ടാവില്ല. പാർക്കിങ്ങ് ഫീ അടയ്ക്കാനും രസീത് വാങ്ങാനും മറ്റും യാത്രക്കാർ ഏറെ നേരം കാത്തു നിൽക്കേണ്ടി വരുന്നത് ഫാസ്ടാഗ് നിലവില്‍ വരുന്നത്തോടെ ഒഴിവാകും.
KYC പൂർണമല്ലാത്ത ഫാസ്റ്റാഗുകൾ അടുത്ത മാസം മുതൽ പ്രവർത്തന രഹിതമാകും
KYC (Know Your Consumer) വിവരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത വാഹന ഉടമകള്‍ ജനുവരി 31ന് മുമ്പ് ഫാസ്റ്റാഗ് ഇഷ്യു ചെയ്തിരിക്കുന്ന ബാങ്കിനെ സമീപിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം ബാലന്‍സ് ഉണ്ടെങ്കിലും ഫാസ്റ്റാഗുകള്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. ഫാസ്റ്റാഗ് വഴിയുള്ള ടോള്‍ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് നടപടി.