Short Vartha - Malayalam News

‘ഒരു വാഹനം, ഒരു ഫാസ്ടാഗ്’ മാനദണ്ഡം നിലവില്‍ വന്നു

ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് ഒരു വാഹനം, ഒരു ഫാസ്ടാഗ് പദ്ധതി നടപ്പാക്കിയത്. ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒന്നിലധികം ഫാസ്ടാഗുകള്‍ ഒരു വാഹനത്തില്‍ ഉപയോഗിക്കുന്നതും ഇതിലൂടെ തടയും. RBI മാനദണ്ഡങ്ങള്‍ അനുസരിച്ച് ഫാസ്ടാഗ് ഉപയോക്താക്കളുടെ KYC പ്രക്രിയ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ദേശീയപാത അടിസ്ഥാനവികസന സൗകര്യ കോര്‍പ്പറേഷന്‍ അറിയിച്ചു.