Short Vartha - Malayalam News

KYC പൂർത്തിയാക്കിയില്ലെങ്കില്‍ ഫാസ്ടാഗ് അസാധുവാകും; അവസാന തിയതി ഇന്ന്

ഒന്നിലധികം വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്ന പ്രവണത തടയുന്നതിനാണ് KYC പൂർത്തിയാക്കാന്‍ ആവശ്യപ്പെടുന്നത്. NHAI വെബ്‌സൈറ്റ്, ഫാസ്ടാഗ് നൽകിയ ബാങ്ക് വെബ്‌സൈറ്റ് എന്നിവയിലൂടെ KYC പൂർത്തിയാക്കാം. https://fastag.ihmcl.com/ എന്നതാണ് NHAI വെബ്‌സൈറ്റിന്‍റെ ലിങ്ക്. ഓൺലൈനായി ചെയ്യാൻ സാധിച്ചില്ലെങ്കില്‍ അതത് ബാങ്കുകളുടെ ശാഖകള്‍ സന്ദർശിച്ചും KYC വിവരങ്ങൾ നൽകാവുന്നതാണ്.