Short Vartha - Malayalam News

ഇനി ഫാസ്ടാഗ് 32 ബാങ്കുകളില്‍ നിന്ന് മാത്രം; പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ ഒഴിവാക്കി

RBI നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ ഒഴിവാക്കിയത്. എയര്‍ടെല്‍ പേയ്‌മെന്റ്, അലഹബാദ്, ICICI, HDFC, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍, SBI, യെസ് ബാങ്ക്, ഫെഡറല്‍, കാനറ ബാങ്ക്, AU സ്മാള്‍ ഫിനാന്‍സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ പട്ടികയിലുണ്ട്.