Short Vartha - Malayalam News

വാഹനങ്ങളില്‍ ഫാസ്ടാഗ് പതിച്ചില്ലെങ്കില്‍ ഇരട്ടി പിഴ; കര്‍ശന നടപടിയുമായി NHAI

രാജ്യത്തെ ടോള്‍പിരിവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ദേശീയപാത അതോറിറ്റി. വാഹനങ്ങളുടെ മുന്‍വശത്തെ വിന്‍ഡ് ഷീല്‍ഡില്‍ ഫാസ്ടാഗ് പതിച്ചിരിക്കണം. ഇത് പതിച്ചിട്ടില്ലെങ്കില്‍ ഇരട്ടിപ്പിഴ ഈടാക്കാമെന്നും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നും NHAI നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് എല്ലാ ഉപയോക്തൃ ഫീസ് ശേഖരണ ഏജന്‍സികള്‍ക്കും കണ്‍സഷനറികള്‍ക്കും വിശദമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.