Short Vartha - Malayalam News

ഫാസ്ടാഗിന്റെ കെവൈസി നടപടിക്രമം പൂര്‍ത്തീകരിക്കുന്നതിന്റെ കാലാവധി ഒരു മാസം കൂടി നീട്ടി

പേടിഎം ഫാസ്ടാഗ് ഉപയോക്താക്കളുടെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് കെവൈസി നടപടിക്രമം പൂര്‍ത്തീകരിക്കുന്നതിന്റെ സമയം ദേശീയപാത അതോറിറ്റി നീട്ടി നല്‍കിയിരിക്കുന്നത്. RBIയുടെ നടപടിയെ തുടര്‍ന്ന് പേടിഎം ഫാസ്ടാഗുകളില്‍ മാര്‍ച്ച് 15ന് ശേഷം റീചാര്‍ജ്ജ് ചെയ്യാനാവില്ല. സമയപരിധി അവസാനിച്ചാല്‍ കെവൈസി ഇല്ലാത്ത ഫാസ്ടാഗുകള്‍ പ്രവര്‍ത്തന രഹിതമാവുകയും ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് എന്ന ചട്ടം പ്രാബല്യത്തില്‍ വരികയും ചെയ്യും.