തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിനും ഫാസ്ടാഗ് സൗകര്യം

വിമാനത്താവളത്തിലെ എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ സജ്ജീകരിച്ച ഫാസ്ടാഗ് സ്കാനറുകൾ വഴിയാണ് പാർക്കിങ്ങ് ഫീ സ്വീകരിക്കുക. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിലെ രീതിയിൽ തന്നെ പാർക്കിങ്ങ് ഫീ ഈടാക്കും. എന്നാൽ ഇപ്പോഴുള്ള പാർക്കിങ്ങ് ഫീ നിരക്കുകളിൽ മാറ്റമുണ്ടാവില്ല. പാർക്കിങ്ങ് ഫീ അടയ്ക്കാനും രസീത് വാങ്ങാനും മറ്റും യാത്രക്കാർ ഏറെ നേരം കാത്തു നിൽക്കേണ്ടി വരുന്നത് ഫാസ്ടാഗ് നിലവില്‍ വരുന്നത്തോടെ ഒഴിവാകും.