ശമ്പള പരിഷ്‌കരണം അംഗീകരിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു
ശമ്പള പരിഷ്‌കരണം, ബോണസ് വര്‍ധനവ് എന്നിവ നടപ്പാക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്സ് കരാര്‍ ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്. വിവിധ വിഭാഗങ്ങളില്‍പ്പെട്ട എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരുടെ ശമ്പളം 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനും ബോണസ് നിലവില്‍ ലഭിക്കുന്നതില്‍ നിന്നും 1000 രൂപ വര്‍ധിപ്പിക്കാനുമാണ് ധാരണയായത്. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താളംതെറ്റിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ സമരം; വിമാനങ്ങള്‍ വൈകുന്നു
ഇന്നലെ രാത്രി തുടങ്ങിയ കരാര്‍ ജീവനക്കാരുടെ സമരം വിമാനത്താവളത്തിലെയും സര്‍വീസുകളെയും യാത്രക്കാരെയും ബാധിച്ചു. ശമ്പള പരിഷ്‌കരണവും ബോണസും ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗം കരാര്‍ ജീവനക്കാരാണ് പണിമുടക്കുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്, അബുദാബി, ഷാര്‍ജ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വേയ്‌സ്, കുവൈറ്റ് വിമാനങ്ങളിലെ കാര്‍ഗോ നീക്കമാണ് മുടങ്ങിയത്. പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ മാത്രമാണ് കാര്‍ഗോ നീക്കം നടന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിൻ്റെ അംഗീകാരം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (ACI) ലെവൽ-2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ ലഭിച്ചു. വിമാനത്താവളത്തിലെ അടിസ്ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതും, സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് വിമാനത്താവളത്തിൽ നടപ്പാക്കിയ ഇ-ഗേറ്റ് സംവിധാനം, ഭക്ഷണ - ഷോപ്പിംഗ് സൗകര്യങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ളവ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് യാത്രക്കാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഫീസ് വര്‍ധന
ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാര്‍ വിമാനത്താവളത്തില്‍ നല്‍കേണ്ട യൂസര്‍ ഫീ നിരക്കാണ് കുത്തനെ കൂട്ടിയിരിക്കുന്നത്. എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് യൂസര്‍ ഫീ നിരക്ക് വര്‍ധിപ്പിച്ചത്. ജൂലൈ ഒന്ന് മുതല്‍ യാത്രക്കാര്‍ക്ക് കൂടിയ തുക നല്‍കേണ്ടി വരും. 2021ല്‍ അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് യൂസര്‍ ഫീ കൂട്ടുന്നത്.
തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകള്‍, പട്ടം എന്നിവ പറത്തുന്നതിന് നിരോധനം
അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൈവേര്‍ഡ് ലേസര്‍ ബീം ലൈറ്റുകള്‍, ഹൈ റൈസര്‍ ക്രാക്കറുകള്‍ എന്നിവ ഉപയോഗിക്കരുതെന്നും സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. വ്യോമഗതാഗതത്തിലെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടി.
തിരുവനന്തപുരത്ത് നിന്ന് UAEയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള 4 വിമാനങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയത്. ദുബായിലേക്കുള്ള എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ, എയര്‍ അറേബ്യ വിമാനങ്ങളുമാണ് സര്‍വീസ് റദ്ദാക്കിയത്. കനത്തമഴയെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ ഇതിനോടകം 50ല്‍ പരം വിമാന സര്‍വീസുകള്‍ റദ്ദാക്കി. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് UAEയില്‍ പെയ്തത്.
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്: 21ന് തിരുവനന്തപുരം വിമാനത്താവളം അടച്ചിടും
ഏപ്രില്‍ 21 വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒന്‍പത് വരെയാണ് വിമാനത്താവളം അടച്ചിടുക. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ചാണ് നടപടി. ഈ സമയത്ത് തിരുവനന്തപുരത്ത് എത്തേണ്ടതും, ഇവിടെ നിന്ന് പുറപ്പെടേണ്ടതുമായ വിമാനങ്ങളുടെ സമയക്രമം മാറ്റിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ അതത് വിമാനക്കമ്പനികള്‍ യാത്രക്കാരെ അറിയിക്കുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുമായി തിരുവനന്തപുരം വിമാനത്താവളം
2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 44 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്. 44 ലക്ഷം യാത്രക്കാരില്‍ 24,20000 പേര്‍ ആഭ്യന്തര യാത്രയും 19,80000 പേര്‍ രാജ്യാന്തര യാത്രയുമാണ് നടത്തിയത്. യാത്രക്കാരുടെ എണ്ണത്തില്‍ തിരുവനന്തപുരം വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍
വിസ്താര എയര്‍ലൈന്‍സാണ് ഇന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്ന് രണ്ട് പ്രതിദിന സര്‍വീസുകള്‍ കൂടി ആരംഭിച്ചിരിക്കുന്നത്. ആദ്യ വിമാനം രാവിലെ 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 07.15ന് ബെംഗളൂരുവില്‍ എത്തും. തിരിച്ച് രാത്രി 10.40ന് പുറപ്പെടുന്ന വിമാനം 11.40ന് തിരുവനന്തപുരത്തെത്തും. രണ്ടാം വിമാനം രാവിലെ 8.15 ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് രാവിലെ 10.10ന് പുറപ്പെട്ട് 11.20ന് ബെംഗളൂരുവില്‍ എത്തും.
തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് രണ്ട് പ്രതിദിന വിമാന സര്‍വീസുകള്‍ കൂടി
ഏപ്രില്‍ ഒന്നാം തീയ്യതി മുതല്‍ വിസ്താര എയര്‍ലൈന്‍സാണ് രണ്ട് പ്രതിദിന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നത്. ഈ റൂട്ടില്‍ നിലവില്‍ ദിവസേന 8 സര്‍വീസുകളാണ് ഉള്ളത്. വിസ്താര കൂടി വരുന്നതോടെ പ്രതിദിന സര്‍വീസുകളുടെ എണ്ണം 10 ആകും. ആദ്യ വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ബെംഗളൂരുവില്‍ എത്തി തിരിച്ച് വരുന്ന തരത്തിലും രണ്ടാം വിമാനം ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തി തിരിച്ച് പോകുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.