Short Vartha - Malayalam News

തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് രണ്ട് പ്രതിദിന വിമാന സര്‍വീസുകള്‍ കൂടി

ഏപ്രില്‍ ഒന്നാം തീയ്യതി മുതല്‍ വിസ്താര എയര്‍ലൈന്‍സാണ് രണ്ട് പ്രതിദിന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നത്. ഈ റൂട്ടില്‍ നിലവില്‍ ദിവസേന 8 സര്‍വീസുകളാണ് ഉള്ളത്. വിസ്താര കൂടി വരുന്നതോടെ പ്രതിദിന സര്‍വീസുകളുടെ എണ്ണം 10 ആകും. ആദ്യ വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ബെംഗളൂരുവില്‍ എത്തി തിരിച്ച് വരുന്ന തരത്തിലും രണ്ടാം വിമാനം ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തി തിരിച്ച് പോകുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.